News

മുഖ്യമന്ത്രി കർക്കിടക ചികിൽസയിൽ

മുഖ്യമന്ത്രി കർക്കിടക ചികിൽസയിൽ . ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് മുഖ്യമന്ത്രിയുടെ കർക്കിടക ചികിൽസ. മുഖ്യമന്ത്രിയുടെ കർക്കിടക ചികിൽസ പ്രമാണിച്ച് കഴിഞ്ഞ മന്ത്രിസഭ യോഗം ഓൺലൈനായാണ് നടന്നത്.

ജൂലൈ 5 ന് മുഖ്യമന്ത്രി അമേരിക്കയിൽ ചികിൽസക്ക് പോയിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ 10 ദിവസത്തെ ചികിൽസ കഴിഞ്ഞ് 15 നാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.
1 കോടി രൂപയോളം മുഖ്യമന്ത്രിയുടെ ചികിൽസക്ക് ഖജനാവിൽ നിന്ന് ചെലവായി.

അതേ സമയം എന്ത് അസുഖത്തിനാണ് മുഖ്യമന്ത്രി ചികിൽത്സക്ക് പോകുന്നതെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഇത് സംബന്ധിച്ച വിവരവകാശ ചോദ്യത്തിനും അസുഖം എന്താണെന്ന് വെളിപ്പെടുത്താൻ ആവില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ മറുപടി.