Kerala Government NewsNews

വിലക്കയറ്റത്തില്‍ പൊള്ളി കേരളം; ക്ഷാമബത്ത കിട്ടാതെ ജീവനക്കാർ; 18% കുടിശ്ശികയില്‍ സർക്കാർ മൗനത്തിൽ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ, രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റം നേരിടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുന്നു. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ശരാശരി വിലക്കയറ്റ നിരക്ക് 2.1% ആയിരിക്കുമ്പോൾ, കേരളത്തിൽ ഇത് 6.71% ആണ്. അതായത്, ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയിലധികം. ഈ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിനിടയിലും, സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത (Dearness Allowance) കുടിശ്ശിക നൽകാതെ സർക്കാർ മൗനം തുടരുന്നത് ജീവനക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.

വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി അടിസ്ഥാന ശമ്പളത്തിന്മേൽ നൽകുന്ന തുകയാണ് ക്ഷാമബത്ത. എന്നാൽ, കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് 18% ക്ഷാമബത്തയാണ് നിലവിൽ കുടിശ്ശികയായി ലഭിക്കാനുള്ളത്.

കിട്ടാനുള്ള ക്ഷാമബത്ത (DA) കുടിശ്ശിക: 18%

വിവിധ കാലയളവുകളിലായി സർക്കാർ പ്രഖ്യാപിച്ചതും എന്നാൽ വിതരണം ചെയ്യാത്തതുമായ ക്ഷാമബത്തയുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്. ഈ കുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്.

പ്രാബല്യത്തിൽ വന്ന തീയതിഅനുവദിക്കേണ്ട ഡി.എ.
01.07.20223 %
01.01.20234 %
01.07.20233 %
01.01.20243 %
01.07.20243 %
01.01.20252 %
ആകെ കുടിശ്ശിക18 %

തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങളുടെ വിലക്കയറ്റവും പൊതുവിപണിയിലെ മറ്റ് അവശ്യസാധനങ്ങളുടെ വിലവർദ്ധനവുമാണ് സംസ്ഥാനത്തെ പണപ്പെരുപ്പം കുതിച്ചുയരാൻ പ്രധാന കാരണം. വില നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ, അർഹമായ ക്ഷാമബത്ത പോലും നൽകാത്തത് ജീവനക്കാരുടെ purchasing power കുറയ്ക്കുകയും, അത് പൊതുവിപണിയെ കൂടുതൽ മാന്ദ്യത്തിലാക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.