
ക്ഷാമബത്ത 3 ശതമാനം നൽകാൻ എത്ര കോടി ? ക്ഷാമബത്ത പ്രഖ്യാപനം ഉടൻ
ക്ഷാമബത്ത 3 ശതമാനം കൊടുക്കാൻ എത്ര കോടി വേണം? ക്ഷാമബത്ത അനുവദിക്കുന്ന ഫയൽ ധനകാര്യ മന്ത്രിയുടെ ഓഫിസിൽ എത്തിയതോടെ ഏറ്റവും കുറഞ്ഞത് ഒരു ഗഡു ക്ഷാമബത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
2022 ജൂലൈ പ്രാബല്യത്തിലെ ക്ഷാമബത്ത മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ടതാണ്. 2022 ജൂലൈ പ്രാബല്യത്തിലെ ക്ഷാമബത്ത 3 ശതമാനം ആണ്. 78 കോടിയാണ് 3 ശതമാനം ക്ഷാമബത്ത നൽകാൻ ഒരു മാസം വേണ്ടത്.
ലോകസഭയിലെ ദയനിയ തോൽവിയെ തുടർന്ന് ഒരു സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ചട്ടം 300 പ്രകാരം ഉറപ്പ് നൽകിയിരുന്നു. അതിൻ്റെ ഭാഗമായി ഈ സാമ്പത്തിക വർഷം ഏപ്രിലിൽ ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ സി പി എം സർവീസ് സംഘടന സമ്മേളനങ്ങളിൽ പ്രസംഗിക്കവേ ഒരുസാമ്പത്തിക വർഷം രണ്ടിൽ കൂടുതൽ ക്ഷാമബത്ത നൽകുമെന്ന് കെ. എൻ. പ്രഖ്യാപിച്ചിരുന്നു.
ക്ഷാമബത്ത ഫയൽ ധനമന്ത്രിയുടെ കൈയ്യിൽ എത്തിയ സ്ഥിതിക്ക് ബാലഗോപാൽ പ്രഖ്യാപിക്കുന്നത് ഒരു ഗഡുവാണോ അതോ രണ്ട് ഗഡുവാണോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഒരു ഗഡു ആയാൽ 3 ശതമാനം ലഭിക്കും. 2 ഗഡു വാണെങ്കിൽ 2023 ജനുവരിയിൽ ലഭിക്കേണ്ട 4 ശതമാനം കൂടി ലഭിക്കും. അങ്ങനെയാണെങ്കിൽ 7 ശതമാനം ക്ഷാമബത്ത ലഭിക്കും. ഓണസമ്മാനമായി ഒരു ഗഡു പ്രഖ്യാപിച്ചിട്ട് തദ്ദേശ തെരഞ്ഞെടുപ്പ് അടുപ്പിച്ച് അടുത്ത ഗഡു കൂടി അനുവദിക്കുന്ന രീതി ആയിരിക്കും ബാലഗോപാൽ സ്വീകരിക്കുയെന്ന സൂചനകളാണ് ലഭിക്കുന്നത്.
നിലവിൽ 18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക . കേന്ദ്രം 2025 ജൂലൈ പ്രാബല്യത്തിലെ ക്ഷാമബത്ത സെപ്റ്റംബറിൽ പ്രഖ്യാപിക്കും. 4 ശതമാനം ക്ഷാമബത്ത ആകും പ്രഖ്യാപിക്കുക. ഇതോടെ കേരളത്തിലെ ക്ഷാമബത്ത കുടിശിക 22 ശതമാനമായി ഉയരും .
കേരളത്തിലെ ക്ഷാമബത്ത കുടിശിക ഇങ്ങനെ:
01.07.22 3 %
01.01.23 4 %
01.07.23 3 %
01.01.24 3 %
01.07.24 3 %
01.01.25 2%
ആകെ : 18 %