Job Vacancy

സർക്കാർ വകുപ്പിൽ ക്ലർക്ക് ആണോ? തിരുവനന്തപുരത്ത് ഡെപ്യുട്ടേഷൻ

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ രണ്ട് എൽ ഡി ക്ലർക്കിനേയും ഒരു എൽ ഡി ക്ലർക്ക് കം അക്കൗണ്ടന്റിനേയും അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ വകുപ്പിൽ സമാന തസ്തികയിൽ പ്രൊബേഷൻ പൂർത്തിയാക്കിയ യോഗ്യരായവർക്ക് അപേക്ഷിക്കാം.

എൽ ഡി ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കുന്നവർ ബി കോം ബിരുദവും ടാലി സോഫ്റ്റ്‌വെയറിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം ഉൾപ്പെടെയുള്ള അപേക്ഷ ആഗസ്റ്റ് 10 ന് മുൻപ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇമെയിൽ: keralasportscouncil@gmail.com, ഫോൺ: 0471 2330167.