EducationNews

സ്കോൾ കേരള പ്ലസ് വൺ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 25 മുതൽ

തിരുവനന്തപുരം: സ്കോൾ-കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളിലേക്ക് 2025-27 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിലാണ് ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.

പ്രധാന തീയതികൾ

  • ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്: ജൂലൈ 25
  • പിഴയില്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 16
  • 60 രൂപ പിഴയോടെ അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 25

അപേക്ഷിക്കേണ്ട വിധം

www.scolekerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾ, രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോസ്പെക്ടസ് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.

ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം, അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട രേഖകളും സഹിതം രണ്ട് ദിവസത്തിനകം അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ വഴിയോ എത്തിക്കണം. ജില്ലാ കേന്ദ്രങ്ങളുടെ വിലാസം വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.