
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള 2025-ലെ പ്രവേശനത്തിന്റെ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in
ൽ ഫലം ലഭ്യമാണ്.
വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ തങ്ങളുടെ ഹോം പേജിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ അറിയാം.
ഫീസ് അടയ്ക്കേണ്ടത് എപ്പോൾ?
ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ, അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ജൂലൈ 21 മുതൽ ജൂലൈ 25 രാവിലെ 11 മണിക്ക് മുൻപായി അടയ്ക്കണം. ഈ സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാകുന്നതാണ്.
ഫീസ് അടയ്ക്കേണ്ട വിധം
ഫീസ് ഓൺലൈൻ പേയ്‌മെന്റ് വഴിയോ, അല്ലെങ്കിൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിക്കുകയോ, 0471 – 2332120, 2338487 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.