
Job VacancyKerala Government News
ഡെപ്യൂട്ടേഷൻ നിയമനം; നേഴ്‌സിംഗ് കൗൺസിലിലും പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിലും അവസരം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അവസരം. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കും, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ടൈപ്പിസ്റ്റ് തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ സർവീസിലെ സമാന തസ്തികകളിലുള്ളവർക്ക് അപേക്ഷിക്കാം.
ജൂനിയർ സൂപ്രണ്ട്: കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ
- തസ്തിക: ജൂനിയർ സൂപ്രണ്ട്
- ശമ്പള സ്കെയിൽ: 43,400 – 91,200 രൂപ
- അപേക്ഷിക്കേണ്ട വിധം: ബയോഡാറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 14, വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കണം.
- വിലാസം: രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, തിരുവനന്തപുരം – 695035.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ടൈപ്പിസ്റ്റ്: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്
- തസ്തിക: ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ടൈപ്പിസ്റ്റ് (എൽഡി ടൈപ്പിസ്റ്റ് തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാം)
- അപേക്ഷിക്കേണ്ട വിധം: നിരാക്ഷേപ സർട്ടിഫിക്കറ്റ്, കെഎസ്ആർ പാർട്ട്-1ലെ ഫോറം 144, ബയോഡാറ്റ എന്നിവ സഹിതം മേലധികാരി മുഖേന ഓഗസ്റ്റ് 8, വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കണം.
- വിലാസം: രജിസ്ട്രാർ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർക്കാർ, ബിൽഡിംഗ് നമ്പർ-32, ശാന്തി നഗർ, തിരുവനന്തപുരം-695001.
- വെബ്സൈറ്റ്: www.ipaffairs.org
- ഫോൺ: 0471 2339266.