Bigg Boss Season 7

ബിഗ് ബോസ് 7 ഓഗസ്റ്റ് 3 മുതൽ; രേണു സുധി, അപ്പാനി ശരത്ത്, അഞ്ജലി… സാധ്യതാ പട്ടികയിൽ പ്രമുഖർ

കൊച്ചി: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ സംപ്രേക്ഷണ തീയതി പ്രഖ്യാപിച്ചു. ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഏഴാം പതിപ്പ് ഓഗസ്റ്റ് 3-ന് ആരംഭിക്കും. പ്രഖ്യാപനം വന്നതോടെ, ആരൊക്കെയാകും ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ സാധ്യതാ പട്ടികകളും ചർച്ചകളും സജീവമായി.

സിനിമ, സീരിയൽ, സോഷ്യൽ മീഡിയ, എൽജിബിറ്റിക്യു തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ സീസണുകളിലെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉണ്ടായിരുന്നവരും, ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നവരുമാണ് പട്ടികയിലുള്ളത്.

പുതിയ സാധ്യതാ പട്ടിക ഇങ്ങനെ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ പ്രെഡിക്ഷൻ ലിസ്റ്റിലെ ചില പ്രമുഖർ ഇവരാണ്:

  • അപ്പാനി ശരത്ത്: യുവ ചലച്ചിത്ര താരം.
  • രേണു സുധി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ, സോഷ്യൽ മീഡിയ താരം.
  • അഞ്ജലി: മുൻ റേഡിയോ ജോക്കി.
  • ഷാനവാസ് ഷാനു: പ്രമുഖ സീരിയൽ താരം.
  • രേഖ രതീഷ്: സീരിയൽ താരം.
  • ജിഷിൻ മോഹൻ: സീരിയൽ താരം.
  • അവന്തിക മോഹൻ: നടി.
  • ബിന്നി സെബാസ്റ്റ്യൻ: സീരിയൽ താരം.
  • അനുമോൾ: നടി.
  • റോഷൻ ബഷീർ: ‘ദൃശ്യം’ സിനിമയിലെ വരുൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ.
  • അബി ശ്രീ: നടൻ, ഇൻഫ്ലുവൻസർ.
  • ദീപക് മോഹൻ: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ.
  • ശാരിക: അവതാരക.
  • മുൻഷി രഞ്ജിത്ത്: നടൻ.
  • ആദില, നൂറിൻ: ലെസ്ബിയൻ ദമ്പതികൾ.
  • അക്ബർ ഖാൻ: ഗായകൻ.
  • ആര്യൻ: നടൻ, മോഡൽ.
  • നെവിൻ: ഫാഷൻ ഡിസൈനർ.

ഈ പട്ടികയിലുള്ള ആരൊക്കെയാകും ബിഗ് ബോസ് വീട്ടിലെത്തുക എന്നറിയാൻ ഇനി 13 ദിവസം കൂടി കാത്തിരിക്കണം.