FootballSports

നെയ്മറുടെ രാജകീയ തിരിച്ചുവരവ്! നെയ്മറുടെ ഗോളിൽ സാൻ്റോസിന് അട്ടിമറി ജയം | Neymar Jr

നെയ്മർ തിളങ്ങി. പരിക്കിൽ നിന്ന് മുക്തനായി ഇറങ്ങിയ നെയ്മറുടെ ഗോളിൽ സാൻ്റോസിന് ജയം. സീരിസ് എ യിൽ ഒന്നാം സ്ഥാനത്തുള്ള ഫ്ലെമെംഗോ അട്ടിമറിച്ചാണ് സാൻ്റോസിൻ്റെ ജയം.സാൻ്റോസ് പതിമൂന്നാം സ്ഥാനത്താണ്.

84 ആം മിനിട്ടിൽ ആയിരുന്നു നെയ്മറുടെ ഗോൾ. ബോക്സിൽ തടയാൻ നിന്ന രണ്ട് പ്രതിരോധക്കാരെ വകഞ്ഞ് മാറ്റി വലതുകാൽ ഷോട്ട് വഴി നെയ്മർ നേടിയ ഗോളിന് ചന്തം ഏറെയായിരുന്നു. ഗോളിനോപ്പം മികച്ച പാസും ഡ്രിബ്ളിങ്ങും നെയ്മറിൽ നിന്നുണ്ടായത് ബ്രസീൽ ആരാധകരെ ആവേശഭരിതരാക്കി.

നെയ്മറില്ലാതെ സാൻ്റോസ് കിതയ്ക്കുകയായിരുന്നു. നെയ്മറില്ലാതെ, സാന്റോസ് എട്ട് ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഒരു വിജയവും രണ്ട് സമനിലയും അഞ്ച് തോൽവികളും മാത്രമാണ് നേടിയത്. പരിക്കിൽ നിന്ന് മുക്തനായ നെയ്മർ സാൻ്റോസിന് വേണ്ടി ഉടൻ കളികളത്തിൽ ഇറങ്ങും കഴിഞ്ഞ ആഴ്ച സാൻ്റോസ് കോച്ച് വെളിപ്പെടുത്തിയിരിന്നു. ജൂലൈ 17 ന് ഫ്ലെമെംഗോയുമായുള്ള മൽസരത്തിൽ നെയ്മർ കളിക്കും എന്നായിരുന്നു കോച്ചിൻ്റെ ഉറപ്പ്. 90 മിനിട്ടും നെയ്മർ കളിക്കളത്തിൽ ഉണ്ടാവും എന്നും കോച്ച് തറപ്പിച്ച് പറഞ്ഞിരുന്നു.

കോച്ചിൻ്റെ വിശ്വാസം കാത്ത് മുഴുവൻ സമയവും നെയ്മർ കളിച്ചു. കളിക്കുകയും കളിപ്പിക്കുകയും ഗോൾ നേടുകയും ചെയ്യുന്ന ഓൾ റൗണ്ട് മികവിലേക്കുള്ള നെയ്മറുടെ മടങ്ങി വരവാണ് ഇന്നത്തെ മത്സരത്തിൽ കണ്ടത്. 2026 ലെ ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്ന ബ്രസീൽ ടീമിന് നെയ്മറുടെ തിരിച്ച് വരവ് ആത്മവിശ്വാസം നൽകിയിരിക്കുകയാണ്.