
ആലപ്പാട് (തൃശൂർ): വിവാഹം കഴിഞ്ഞ് ആറ് മാസം മാത്രം പിന്നിട്ട നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു നേഹ.
ഞായറാഴ്ച നേഹയും ഭർത്താവ് പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. ഇതിന് ശേഷമാണ് സംഭവം. മുറിയിൽ നിന്ന് പുറത്തുകാണാത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തുകയറി നോക്കിയപ്പോഴാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മനുവാണ് നേഹയുടെ അമ്മ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.