News

മുഖ്യമന്ത്രിക്ക് വിശ്രമം; നാളത്തെ മന്ത്രിസഭ യോഗം മാറ്റി

നാളത്തെ ( ബുധൻ) മന്ത്രിസഭ യോഗം മാറ്റി വച്ചു. വ്യാഴാഴ്ചയായിരിക്കും ഈ ആഴ്ചത്തെ മന്ത്രിസഭ യോഗം. മുഖ്യമന്ത്രിക്ക് വിശ്രമം ആവശ്യമായതുകൊണ്ടാണ് നാളത്തെ മന്ത്രിസഭ യോഗം മാറ്റിയത് എന്നാണ് ലഭിക്കുന്ന സൂചന.

മുഖ്യമന്ത്രി അമേരിക്കയിൽനിന്ന് ഇന്ന് പുലർച്ചെയാണ് തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ജൂലായ് അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.

നേരത്തേയും അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോയത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്.