
NationalNewsSocial Media
“ഒരു കെട്ട് മല്ലിയില”യുടെ വില നാല് ലക്ഷം
ഒരു കെട്ട് മല്ലിയിലയ്ക്ക് എത്ര രൂപയായിരിക്കും വില ? കൂടിപ്പോയാൽ 20 അല്ലേ ? എന്നാൽ നാലു ലക്ഷം രൂപയുടെ മല്ലിയില കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇത് വെറുമൊരു മല്ലിയില കെട്ടല്ല. ലക്ഷ്വറി ഫാഷൻ ബ്രാൻഡായ മോസ്‌ചിനോ അടുത്തിടെ അവതരിപ്പിച്ച പുതിയ ബാഗിന്റെ ഡിസൈനാണ്.
luxuriousbymm എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുതിയ ബാഗിന്റെ ഡിസൈൻ കമ്പനി പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ബാഗ് വൈറലായി മാറിയിരിക്കുന്നത്. മോസ്‌ചിനോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് ബാഗിന്റെ വില 4,470 ഡോളറാണ്. അതായത് ഏകദേശം 4 ലക്ഷം ഇന്ത്യൻ രൂപ. അതേസമയം, ബാഗ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഞാൻ ഈ ബാഗ് വാങ്ങിയത് വെറും 10 രൂപയ്‌ക്കാണ്. നമുക്കും ഇത് നിർമ്മിക്കാൻ കഴിയും എന്നാണ് അതിലൊരു കമന്റ്.