JOBJob Vacancy

ഡിആർഡിഒയിൽ ശമ്പളത്തോടെ ഇന്റേൺഷിപ്പ്; എഞ്ചിനീയറിംഗ്, സയൻസ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം

ഹൈദരാബാദ്: രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ഹൈദരാബാദിലെ മിസൈൽ ലബോറട്ടറികളിൽ പെയ്ഡ് ഇന്റേൺഷിപ്പിന് അവസരം. എഞ്ചിനീയറിംഗ്, സയൻസ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കാണ് അവസരം. ആറ് മാസത്തെ ഇന്റേൺഷിപ്പ് കാലയളവിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

ഡിആർഡിഒയ്ക്ക് കീഴിലുള്ള ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ലബോറട്ടറി (DRDL), എഎസ്എൽ (ASL), സിഎഎസ് (CAS) എന്നിവിടങ്ങളിലായി ആകെ 165 ഒഴിവുകളാണുള്ളത്.

ഒഴിവുകളും അപേക്ഷിക്കേണ്ട വിഷയങ്ങളും

ബ്രാഞ്ച് കോഡ്വിഷയം/ഡിസിപ്ലിൻഒഴിവുകൾ
EEഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, അനുബന്ധ വിഷയങ്ങൾ58
MEമെക്കാനിക്കൽ, കെമിക്കൽ, എയ്‌റോസ്‌പേസ്, അനുബന്ധ വിഷയങ്ങൾ75
CSകമ്പ്യൂട്ടർ സയൻസ്, എഐ, സൈബർ സെക്യൂരിറ്റി24
PHഫിസിക്സ്, കെമിസ്ട്രി, കണക്ക്, അനുബന്ധ വിഷയങ്ങൾ08
ആകെ165

യോഗ്യതാ മാനദണ്ഡങ്ങൾ

  • ബി.ഇ/ബി.ടെക് അവസാന വർഷ വിദ്യാർത്ഥികൾ, അല്ലെങ്കിൽ എം.ഇ/എം.ടെക്/എം.എസ്.സി അവസാന വർഷ വിദ്യാർത്ഥികൾ ആയിരിക്കണം.
  • പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നവരും, കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ നേടിയവരുമായിരിക്കണം.
  • പ്രായപരിധി: 28 വയസ്സിൽ താഴെ.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ, നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സ്പീഡ് പോസ്റ്റ് വഴി അയക്കണം. ഇതിന്റെ സ്കാൻ ചെയ്ത കോപ്പി drdlintern2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കും അയക്കേണ്ടതാണ്.

വിലാസം:

The Director, Defence Research and Development Laboratory (DRDL), Dr APJ Abdul Kalam Missile Complex, Kanchanbagh P.O., Hyderabad, Telangana – 500058.

(Kind Attention to Head HRD)

കവറിന് പുറത്ത് “Application for Paid Internship” എന്നും, നിങ്ങളുടെ ബ്രാഞ്ച് കോഡും വ്യക്തമായി രേഖപ്പെടുത്തണം.

പ്രധാന തീയതികൾ

  • അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 14, 2025
  • അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നത്: ജൂലൈ 22, 2025
  • അഭിമുഖം: ജൂലൈ 26, 2025
  • ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്: ഓഗസ്റ്റ് 1, 2025

കൂടുതല്‍ വിവരങ്ങള്‍ക്ക് പിഡിഎഫ് ഫയല്‍ പരിശോധിക്കുക: