
News
പ്രതിപക്ഷ ആവശ്യം തള്ളി! ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം ഇല്ല; ധനഹായം പത്ത് ലക്ഷം അനുവദിച്ച് സർക്കാർ
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്തരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ 10 ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനം.
മന്ത്രിസഭ യോഗ തീരുമാനം ഇങ്ങനെ:
” കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു “.