Kerala Government NewsMalayalam Media LIve

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ: എം.എസ്. ഇർഷാദ് പ്രസിഡന്റ്, കെ.പി. പുരുഷോത്തമൻ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. എം.എസ്. ഇർഷാദിനെ പുതിയ പ്രസിഡന്റായും, കെ.പി. പുരുഷോത്തമനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെ.എം. അനിൽകുമാറാണ് ട്രഷറർ.

അസോസിയേഷന്റെ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ മറ്റാരും മത്സരരംഗത്ത് ഇല്ലാതിരുന്നതിനാലാണ് ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ നിലവിലെ പാനലിലുള്ളവർ മാത്രമാണ് മത്സരരംഗത്ത് അവശേഷിച്ചത്. ജൂലൈ 9 ആയിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.

മറ്റ് പ്രധാന ഭാരവാഹികൾ:

  • വൈസ് പ്രസിഡന്റുമാർ: എ. സുധീർ, ആർ. രഞ്ജിഷ് കുമാർ
  • സെക്രട്ടറിമാർ: ജി.ആർ. ഗോവിന്ദ്, സജീവ് പരിശവിള, റൈസ്റ്റൺ പ്രകാശ് സി.സി.

അജിത് സാം ജോൺസ്, അരുൺ എം.എസ്., അനിൽകുമാർ എസ്, അലക്സ് ടി.ആർ., ജസീർ എം.എം., ജയകുമാർ ജെ., റെജി എൻ., സതീഷ് ബി., സുശീൽകുമാരി, തുഷാർ എസ്. എന്നിവരാണ് പുതിയ നിർവാഹക സമിതി അംഗങ്ങൾ.