
ക്ഷാമബത്ത ഇനി ‘ചോദിക്കരുത്’; ഡി.എ കുടിശ്ശികയിൽ സർക്കാരിനെതിരെ ജീവനക്കാരുടെ വേറിട്ട പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (Dearness Allowance – DA) കുടിശ്ശിക കുമിഞ്ഞുകൂടുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കുടിശ്ശിക കിട്ടാതായതോടെ, ഡി.എ.യുടെ പൂർണ്ണരൂപം തന്നെ മാറ്റി വിളിച്ച്, സാമൂഹിക മാധ്യമങ്ങളിലൂടെ വേറിട്ട പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുകയാണ് ജീവനക്കാർ. ഡി.എ. എന്നാൽ ‘Don’t Ask’ (ചോദിക്കരുത്) എന്ന പരിഹാസ രൂപത്തിലുള്ള പ്രചാരണമാണ് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ വൈറലാകുന്നത്.
നിലവിൽ സർക്കാർ ജീവനക്കാർക്ക് 6 ഗഡു ഡി.എയാണ് കുടിശ്ശികയുള്ളത്. കേന്ദ്രം ഈ മാസം പുതിയ ഗഡു പ്രഖ്യാപിക്കുന്നതോടെ ഇത് ഏഴായി ഉയരും. 2022 ജനുവരിയിൽ പ്രഖ്യാപിച്ച ഡി.എ. നിരക്കാണ് 2025 ജൂലൈയിലും സംസ്ഥാനത്തെ ജീവനക്കാർക്ക് ലഭിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ ഓഫിസിലെ പ്രധാന ചർച്ച വിഷയമാണ് ഡി. എ അഥവാ ഡിയർനെസ് അലവൻസ്. 2021 നു ശേഷമാണ് സർക്കാർ ഓഫിസുകളിൽ ഡി.എ ചർച്ച വിഷയമായി മാറിയത്.
കെ എൻ ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം ഡി.എ ചർച്ച വിഷയമായി മാറാത്ത ഒറ്റ സർക്കാർ ഓഫിസു പോലും ഇല്ല എന്നാണ് ജീവനക്കാർ പറയുന്നത്.വർഷത്തിൽ രണ്ട് പ്രാവശ്യം ആണ് സർക്കാർ ജീവനക്കാർക്ക് ഡി.എ അനുവദിക്കുന്നത്. കേന്ദ്രത്തിൽ അനുവദിക്കുന്ന മുറക്ക് സംസ്ഥാനത്തും ഡിഎ അനുവദിക്കുന്നതാണ് പതിവ്.
ആ പതിവ് തിരുത്തിയത് കെ.എൻ. ബാലഗോപാൽ ധനമന്ത്രി കസേരയിൽ വന്നതിന് ശേഷമാണ്. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം 3 ഗഡു ഡി എ മാത്രമാണ് ജീവനക്കാർക്ക് അനുവദിച്ചത്.2021 ജനുവരി, ജൂലൈ, 2022 ജനുവരി പ്രാബല്യത്തിലെ ഡി.എ ആണ് ബാലഗോപാൽ ഇതുവരെ അനുവദിച്ചത്. അനുവദിച്ച് ഈ 3 ഗഡു ഡി. എക്കും അർഹതപ്പെട്ട കുടിശികയും ബാലഗോപാൽ നിഷേധിച്ചു. പ്രഖ്യാപിച്ച ഡിഎ ക്ക് കുടിശിക അനുവദിക്കാത്ത ആദ്യ ധനമന്ത്രിയാണ് കെ. എൻ. ബാലഗോപാൽ.
2022 ജനുവരിയിലെ ഡി.എ ആണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2025 ജൂലൈയിലും ലഭിക്കുന്നത്. നിലവിൽ 6 ഗഡുക്കളാണ് കുടിശിക . ഈ മാസം പ്രാബല്യത്തിൽ കേന്ദ്രം പുതിയ ഡി.എ പ്രഖ്യാപിക്കുന്നതോടെ കേരളത്തിൽ ഡി എ കുടിശിക 7 ഗഡുക്കൾ ആകും. ഡിഎ കുടിശിക തരാത്ത സർക്കാരിനെതിരെ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഓഫിസുകളിൽ ഡി എ ചർച്ച വിഷയമാകുന്നതും.
ഡി.എ തരാത്തതുകൊണ്ട് ഡി.എ യുടെ ഫുൾ ഫോം മാറ്റി ചില പ്രതിഷേധവും ജീവനക്കാരുടെ വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ഡി.എ എന്നാൽ Don’t Ask എന്ന തരത്തിലാണ് പ്രചരണം. ഡിയർനസ് അലവൻസിനെ ഡോണ്ട് ആസ്ക് എന്ന അവസ്ഥയിൽ ആക്കിയിരിക്കുകയാണ് ബാലഗോപാലിൻ്റെ ധനകാര്യ മാനേജ്മെൻ്റ്.
കേരളത്തിലെ ക്ഷാമബത്ത കുടിശിക ഇങ്ങനെ:
- 01.07.22 3 %
- 01.01.23 4 %
- 01.07.23 3 %
- 01.01.24 3 %
- 01.07.24 3 %
- 01.01.25 2%
- ആകെ : 18 %