National

പ്ലേസ്റ്റോറിൽ നിന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്തത്. ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11% മുതൽ 26% വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാൻ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് തർക്കം. സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകരുതെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ഫീസ് ഈടാക്കുന്നതിനോ ആപ്പുകൾ നീക്കം ചെയ്യുന്നതിനോ ഗൂഗിളിന് അനുമതി ലഭിച്ചിരുന്നു.

ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നീ ആപ്പുകളാണ് പ്ലേസ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യൻ ഇൻ്റർനെറ്റ് ഉപഭോക്താക്കൾക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കുമെന്ന് മാട്രിമോണിയൽ കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പ്രതികരിച്ചു. ‘ഞങ്ങളുടെ ആപ്പുകൾ ഓരോന്നായി ഇല്ലാതാക്കുന്നു. എല്ലാ മുൻനിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനർത്ഥം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് മാട്രിമോണി പ്രവർത്തിപ്പിക്കുന്ന മാട്രിമോണി ഡോട്കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നീ ആപ്പുകൾക്ക് പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചതിന് ​ആൽഫബെറ്റ് ഇങ്കിന്റെ യൂണിറ്റ് നോട്ടീസ് അയച്ചിരുന്നു. നീക്കം ചെയ്യലിന് ശേഷം ​മാട്രിമോണി ഡോട്കോമിന്റെ ഓഹരികൾ 2.7 ശതമാനവും ഇൻഫോ എഡ്ജിന്റെ 1.5 ശതമാനവുമായി ഇടിഞ്ഞു. ഗൂഗിൾ പ്ലേയിൽ നിന്ന് ലഭിച്ച മൂല്യത്തിന് ചില ഇന്ത്യൻ കമ്പനികൾ പണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *