Job Vacancy

കെ-ഡിസ്കിൽ ഡാറ്റാ അനലിസ്റ്റ് ആകാം; 40,000 രൂപ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ (K-DISC) ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 40,000 രൂപയാണ് വേതനം. താൽക്കാലികമായി രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) കീഴിലുള്ള പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിലായിരിക്കും നിയമനം.

യോഗ്യതാ മാനദണ്ഡങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത: കണക്ക് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം (MSc Mathematics/MSc Statistics).
  • സാങ്കേതിക വൈദഗ്ധ്യം: പൈത്തൺ (Python), ആർ (R) എന്നീ പ്രോഗ്രാമിംഗ് ഭാഷകളിൽ ഉയർന്ന വൈദഗ്ധ്യം നിർബന്ധമാണ്.
  • പ്രവൃത്തിപരിചയം: ഡാറ്റാ അനലിറ്റിക്സിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ പ്രോജക്റ്റുകളിൽ പ്രവർത്തിച്ചവർക്ക് മുൻഗണനയുണ്ട്.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റയും (CV), യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം kdiscrecruitment2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 11, വൈകിട്ട് 5 മണി.

അപേക്ഷകരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം നടത്തുകയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.