Job Vacancy

ക്ലീൻ കേരള കമ്പനിയിൽ 60,000 രൂപ ശമ്പളത്തിൽ ജോലി; കമ്പനി സെക്രട്ടറി കം സിഎഫ്ഒ ആകാം, ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ കമ്പനി സെക്രട്ടറി-കം-ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CS-cum-CFO) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 60,410 രൂപ ശമ്പളത്തിൽ തിരുവനന്തപുരത്തുള്ള ആസ്ഥാന കാര്യാലയത്തിലായിരിക്കും നിയമനം.

യോഗ്യതാ മാനദണ്ഡങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത: ബികോം ബിരുദത്തോടൊപ്പം എസിഎസ് (ACS) അല്ലെങ്കിൽ എഫ്സിഎസ് (FCS) യോഗ്യത. സിഎ (CA) അല്ലെങ്കിൽ ഐസിഡബ്ല്യുഎഐ (ICWAI) അഭികാമ്യമായ അധിക യോഗ്യതയായി കണക്കാക്കും.
  • പ്രവൃത്തിപരിചയം: കേരളത്തിലെ സർക്കാർ കമ്പനികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സമാന തസ്തികയിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും.
  • പ്രായപരിധി: 50 വയസ്സിൽ താഴെ. സമാന തസ്തികകളിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് 65 വയസ്സ് വരെ അപേക്ഷിക്കാം.

നിയമനവും അപേക്ഷിക്കേണ്ട വിധവും

ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി നീട്ടിനൽകിയേക്കാം.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ, നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം തപാൽ/കൊറിയർ വഴിയോ അല്ലെങ്കിൽ നേരിട്ടോ സമർപ്പിക്കണം. ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

കവറിന് പുറത്ത് “Application for the post of Company Secretary-Cum-Chief Financial Officer” എന്ന് രേഖപ്പെടുത്തണം.

വിലാസം: മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10.

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 20, 2025.

അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്

www.cleankeralacompany.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2724600 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്