Malayalam Media LIve

ഖാദി ഒരു വസ്തുവല്ല; ഒരു തത്ത്വ ശാസ്ത്രമാണ്

അസ്വാതന്ത്ര്യത്തിന്റെ അന്ധകാരത്തിൽ നിന്ന് ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് കൈ പിടിച്ചുയർത്തിയ സഹനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായ മഹാത്മാഗന്ധിയുടെ ചിന്തയിലും, അന്വേഷണത്തിലും കണ്ടെത്തിയതാണ് മഹത്തായ ഖാദിപ്രസ്ഥാനം. ഖാദി ഒരു വസ്തുവല്ല. ഒരു തത്ത്വ ശാസ്ത്രമാണ് എന്നെഴുതിയ ചുമരുകളാണ് സബർമതി ആശ്രമത്തിലുള്ളവരെ സ്വാഗതം ചെയ്യുന്നത്. ഇപ്പോഴും സബർമതിയിലെ ദിനങ്ങൾ ആരംഭിക്കുന്നത് ചർക്കയിൽ നൂൽനൂത്ത് കൊണ്ടാണ്.

ഇന്ത്യൻ മനസ്സിലാകെ ആഴത്തിലി റങ്ങിയ, കൃഷിയുടെയും നിർമാണ വ്യവസായങ്ങളുടെയും പേരുകൾ ബ്രിട്ടീഷുകാർ ആവിയന്ത്രത്താൽ പി ഴുത് എറിഞ്ഞപ്പോൾ, തൊഴിൽനഷ് ടപ്പെട്ട ഭാരതീയർക്ക് തൊഴിലവസരങ്ങൾ വീണ്ടെടുക്കാൻ എന്ന സാമ്പത്തികശാസ്ത്രമാണ് ഗാന്ധിജി ഖാദി പ്രസ്ഥാനത്തിലൂടെ നടപ്പാക്കിയത്. ഖാദിയിലൂടെ സ്വദേശിയിലേക്കും സ്വദേശിയിലൂടെ സ്വരാജിലേക്കും എന്ന ഉറച്ചനിലപാടാണ് ഗാന്ധിജി എടുത്തത്.

ഖാദിയുടെ പിറവി

1917 ലെ ഗാന്ധിജിയുടെ ഗുജറാത്ത് സന്ദർശന വേളയിൽ ഗംഗാ ബഹൻ മസുദൂർ എന്ന മഹതിയെ കണ്ടെത്തുന്നു. ഒരു നാടൻ വസ്ത്രം ഉണ്ടാക്കുന്നതിനെപ്പറ്റി ആവരുമായി ഗാന്ധിജി ചർച്ച നടത്തി. ഒടുവിൽ അവർ ബറോഡാ രാജ്യത്തെ വിചാലൂർ എന്ന സ്ഥലത്ത് ഒരു നൂൽചക്രം കണ്ടെത്തി. നെയ്ത്തുകാരനായ രാം ജിയെയും അയാളുടെ ഭാര്യ ഗംഗബ ഹനെയും വാടിയിൽ നിന്നും സബർ മതിയിൽ കൊണ്ടുവരുകയും, ഖാദി ദോത്തികൾ നെയ്തു എടുക്കുകയും ചെയ്ത് ഖാദി നിർമാണത്തിലും, പ്ര ചരണത്തിലും ഈ ദമ്പതികൾ വഹിച്ച പങ്ക് എത്രയോ മഹത്തരമായി രുന്നുവെന്നും ഗാന്ധിജി തന്നെ അ ഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്തിലും. പുറത്തും അവർ അനേകം പേർക്ക്
ഖാദി നെയ്ത്തുമേഖലയിൽ പരിശീ ലനം നൽകിയിരുന്നു.

ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഖാദി ധാരികളുടെ എണ്ണം രാജ്യത്തു വർദ്ധിച്ചുവന്നു. നാടെമ്പാടും ചർക്ക യിൽ നൂൽ നൂക്കാനും ഖാദി വസ്ത്രം പ്രചരിപ്പിക്കുവാനും വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കുവാനും ഗാന്ധിജി ഉപദേശിച്ചു.

സ്വദേശി പ്രസ്ഥാനം എന്ന വിളിപ്പേര് ഖാദിപ്രസ്ഥാനവുമായി ഇന്ന് രാജ്യമാകെ വളർന്ന് പന്തലിച്ചു ഒരു വടവൃക്ഷമായി മാറി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്റെ നേത്യത്വത്തിൽ ഖാദി കമ്മിഷനും, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ ഖാദി ബോർഡും നിലവിലുണ്ട്. രാജ്യവ്യാപകമായി ഖാദി നൂൽനൂൽക്കുന്ന കേന്ദ്രങ്ങളും പ രിശീലനകേന്ദ്രങ്ങളും വിൽപനശാല കളും ആരംഭിച്ചു. രാജ്യത്തെ വിശേഷ ദിവസങ്ങളിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വില്പനയിൽ റിബേറ്റ് ആനുകൂല്യങ്ങൾ ആരംഭിച്ചു. വില്പനയിൽ വൻവർദ്ധനവ് ഉണ്ടായിവരുന്നു. ഇതുവഴി ധാരാളം പേർക്ക് ഗ്രാമതലം മുതൽ തൊഴിലും വരുമാനമാർഗവുമാണ്.

പഴയ തലമുറ മാത്രമല്ല, പുതിയ തലമുറയും ഖാദിയിൽ ആകൃഷ്ടരായി അത് ധരിക്കുന്നുണ്ട്. കാലത്തി നനുസൃതമായി, ഖാദി ഉല്പാദനത്തിലും, നിർമാണത്തിലും നവീനമായ മാറ്റങ്ങൾ വരുത്തിയതിനാൽ, ഖാദിക്ക് വില്പനയും ഉപയോഗവും വർദ്ധിച്ചുവരുന്നു. മഹാത്മാഗാന്ധി കോൺഗ്രസ് ആദ്യ പദവി ഏറ്റെടുത്തതിന്റെ 100 വർഷം കെപിസിസി സംസ്ഥാനത്തെട്ടോകെ 27175 ബൂത്തുകളിലും ഈ ഒക്ടോബർ 2 മുതൽ ആചരിക്കുകയാണ്. 1924 ൽ കർണ്ണാടകയിലെ ബൽഗ്രാമിൽ വച്ചാണ് മഹാത്മാഗാന്ധിയെ എ.ഐ.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഗാന്ധി സ്മൃതി ആചരിക്കുന്ന വേളയിൽ അദ്ദേഹത്തെയും ഖാദിപ്രസ്ഥാനത്തേയും പ്രത്യേകം ഓർമിക്ക ടേണ്ടതാണ്.