
ന്യൂഇയറിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം; കൂടുതൽ കൊച്ചിയിൽ
2025 പുതുവത്സരത്തെ വരവേൽക്കാൻ കേരളത്തിൽ കുടിച്ചത് 108 കോടിയുടെ മദ്യം. ക്രിസ്മസ് – ന്യൂ ഇയർ സീസണിൽ 712.96 കോടിയുടെ മദ്യം വിറ്റു. കൊച്ചിയാണ് ഇത്തവണ മദ്യവിൽപനയിൽ മുന്നിൽ. രവിപുരം ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 92.31 ലക്ഷം രൂപയാണ് രവിപുരത്തെ വരുമാനം. കഴിഞ്ഞ വർഷം വിൽപനയിൽ രണ്ടാമതായിരുന്ന രവിപുരം ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം പുതുവൽസരത്തലേന്ന് പുതുവത്സരത്തലേന്ന് ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്നു ചില്ലറ വിൽപനശാലകളിലൂടെ സംസ്ഥാനത്തു വിറ്റത് 111.04 കോടി രൂപയുടെ മദ്യമാണ്.
കഴിഞ്ഞവർഷം ബെവ്‌കോ ഷോപ്പുകളിൽ വിൽപനയിൽ മുന്നിൽ തിരുവനന്തപുരം പവർഹൗസാണ്. ഇവിടെ വിറ്റത് 1.02 കോടിയുടെ മദ്യം. രണ്ടാമതു രവിപുരവും (77 ലക്ഷം), മൂന്നാമത് ഇരിങ്ങാലക്കുട(76 ലക്ഷം)യുമാണ്.
കൺസ്യൂമർഫെഡ് ഷോപ്പുകളിൽ കഴിഞ്ഞവർഷം 72 ലക്ഷത്തിന്റെ വിൽപനയുമായി വൈറ്റില ഒന്നാമതെത്തി. കഴിഞ്ഞ 10 ദിവസംകൊണ്ട് ബവ്‌കോ 543 കോടി രൂപയുടെയും നാലു ദിവസംകൊണ്ടു കൺസ്യൂമർഫെഡ് 40.5 കോടിയുടെയും മദ്യമാണു വിറ്റത്.