Job Vacancy

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; ഇന്റർവ്യൂ ജൂലൈ 4-ന്

തൃശൂർ: തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയോ കൂടിക്കാഴ്ചയോ ജൂലൈ 4, രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് കോളേജിൽ ഹാജരാകേണ്ടതാണ്.

നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.gectcr.ac.in ൽ ലഭ്യമാണ്.