Job Vacancy

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ; അസിസ്റ്റന്റ് പ്രൊഫസർ മുതൽ റേഡിയോളജിസ്റ്റ് വരെ നിരവധി ഒഴിവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ, വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിൽ നിരവധി തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് സ്ഥാപനങ്ങളിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.

അസിസ്റ്റന്റ് പ്രൊഫസർ: പുന്നപ്ര

പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവുണ്ട്.

  • യോഗ്യത: എം.ടെക്
  • അഭിമുഖം: ജൂലൈ 4, രാവിലെ 10 മണി. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം കോളേജിൽ ഹാജരാകണം.
  • ഫോൺ: 0477 2267311, 9846597311

മേട്രൺ, അസിസ്റ്റന്റ് മേട്രൺ: തിരുവനന്തപുരം

തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൺ (എൽബിഎസ്ഐടിഡബ്ല്യൂ) ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ മേട്രൺ, അസിസ്റ്റന്റ് മേട്രൺ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

  • യോഗ്യത: മേട്രൺ – ബിരുദം, അസിസ്റ്റന്റ് മേട്രൺ – പ്ലസ്ടു. മുൻപരിചയമുള്ളവർക്ക് മുൻഗണന.
  • അഭിമുഖം: ജൂലൈ 4, രാവിലെ 10 മണി. അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.
  • ഫോൺ: 9745527664, 9048546474

പ്രോജക്ട് ഫെലോ: തൃശൂർ

കേരള വന ഗവേഷണ സ്ഥാപനത്തിൽ (KFRI) മൂന്ന് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോയുടെ താത്ക്കാലിക ഒഴിവുണ്ട്.

  • അഭിമുഖം: ജൂലൈ 9, രാവിലെ 10 മണിക്ക് തൃശൂർ പീച്ചിയിലെ ഓഫീസിൽ വെച്ച് നടക്കും.
  • വിശദവിവരങ്ങൾക്ക്: www.kfri.res.in

റേഡിയോളജിസ്റ്റ്: കായംകുളം

കായംകുളം താലൂക്കാശുപത്രിയിലെ സ്കാനിംഗ് വിഭാഗത്തിലേക്ക് റേഡിയോളജിസ്റ്റിനെ താത്ക്കാലികമായി നിയമിക്കുന്നു. ആശുപത്രി വികസന സമിതിയാണ് അഭിമുഖം നടത്തുന്നത്.

  • യോഗ്യത: എംബിബിഎസ്, റേഡിയോഡയഗ്നോസിസിൽ എം.ഡി/ഡി.എൻബി/ഡിപ്ലോമ. കായംകുളം നഗരസഭയിലുള്ളവർക്ക് മുൻഗണന.
  • അഭിമുഖം: ജൂലൈ 10, രാവിലെ 10:30.
  • ഫോൺ: 0479-2447274