CinemaKeralaNews

കുട്ടിക്കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ

വിജയദശമി ദിനത്തിൽ ആശംസകളുമായി നടൻ മോഹൻലാൽ . അറിവിന്റെ ലോകത്ത് ചുവടുവെക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് ആശംസകൾ നേരുന്നുവെന്ന് മോഹൻലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ എന്നെഴുതിയ ചിത്രത്തോട് കൂടിയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത് .

അതേസമയം, അറിവിൻറെ തെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കമായ ഇന്ന് വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തി. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്തുടനീളം കുട്ടികളെ എഴുത്തിനിരുത്തും.

നവരാത്രി ആഘോഷങ്ങളുടെ അവസാന ദിനം കൂടിയാണ് വിജയദശമി. 9 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം ഇത്തവണ 11 ദിവസം ആചരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. വാദ്യ-നൃത്ത സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *