
ബെംഗളൂരു: നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കുകയും അവരുമായുള്ള അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും ചെയ്ത കേസില്‍ പ്രജ്വല് രേവണ്ണ സമര്‍പ്പിച്ച മൂന്ന് ജാമ്യാപേക്ഷകളും കര്‍ണാടക ഹൈക്കോടതി തള്ളി. രണ്ട് ബലാത്സംഗക്കേസുകളിലും ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തിയ കേസിലുമാണ് ഇപ്പോള്‍ പ്രജ്വലിന് ജാമ്യം നിഷേധിച്ചത്.
മുന്‍ എംപിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല് രേവണ്ണയുടെ കേസ് കര്‍ണാടക രാഷ്ട്രീയത്തെ തന്നെ പിടിച്ചുലച്ചത്തായിരുന്നു. വീട്ടിലെ ജോലിക്കാരിയുള്‍പ്പടെ പല സ്ത്രീകളുമായിരുന്നു പ്രജ്വലിന്‍രെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
അശ്ലീല വീഡിയോ പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് പ്രജ്വല് രേവണ്ണയ്‌ക്കെതിരെയുള്ളത്. പ്രജ്വല് രേവണ്ണയുടെ പിതാവും ജെഡി-എസ് എംഎല്‍എയുമായ എച്ച്ഡി രേവണ്ണയും അമ്മ ഭവാനി രേവണ്ണയെയും പോലീസ് ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ഇരുവരും ജാമ്യം നേടിയിരുന്നു.