CricketSports

“എന്റെ ഷോട്ട് കളിയുടെ ഗതി മാറ്റി മറിച്ചു” സച്ചിൻ ബേബി; അടുത്ത സീസണിൽ കിരീടം നേടാനാകും | Ranji Trophy 2025

  • രഞ്ജിത്ത് ടി.ബി

രഞ്ജി ട്രോഫി ടൂർണമെന്റില്‍ കിരീടം നേടാനാകാത്തതിന്റെ ഉത്തരാവാദിത്വം ക്യാപ്റ്റൻ എന്ന നിലയിൽ താൻ എടുക്കുന്നു എന്ന് കേരള ക്യാപ്റ്റൻ സച്ചിൻ ബേബി.
എൻ്റെ ഷോട്ട് കളിയുടെ ഗതി മാറ്റി മറിച്ചു, 100 റൺസിലധികം ലീഡ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചു, അതിനായി അവസാനം വരെ ക്രീസിലുണ്ടായിക്കണമെന്ന് ആഗ്രഹിച്ചു, നൂറിലധികം റൺസ് ലീഡ് നേടിയിരുന്നെങ്കിൽ അത് ഒരു മാറ്റമുണ്ടാക്കുമായിരുന്നുവെന്നും സച്ചിൻ ബേബി കൂട്ടിച്ചേർത്തു.

അടുത്ത രഞ്ജി സീസണിൽ കിരീടം നേടാനാകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചത് വിദർഭ ക്രിക്കറ്റ് ടീമിനെയാണ്. കഴിഞ്ഞ തവണ മുംബൈക്കെതിരെ ഫൈനലിൽ കപ്പ് നഷ്ടപ്പെട്ട വിദർഭ ഈ സീസണിൽ സെമിയിൽ മുംബൈയെ തോൽപ്പിക്കുകയും ഫൈനലിൽ കിരീടം നേടുകയും ചെയ്തു.

നിർണ്ണായകമായ കരുൺ നായരുടെ ക്യാച്ച് നഷ്ടപ്പെടുത്തിയ അക്ഷയ് ചന്ദ്രനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ചില സാഹചര്യങ്ങളിൽ ക്യാച്ച് മിസ്സാകും ആരും മനഃപ്പൂർവ്വം നഷ്ടപ്പെടുത്തില്ല എന്നായിരുന്നു.

വിജയത്തിൻ്റെ ക്രെഡിറ്റ് ഞാനെടുക്കുന്നുണ്ടെങ്കൽ തീർച്ചയായും തോൽവിയുടെ ഉതരവാദിത്വവും ഞാൻ ഏറ്റെടുക്കും. യഥാർത്ഥത്തിൽ ആ ഷോട്ട് തൻ്റെ മനസിൽ ഇല്ലായിരുന്നു വെന്നും, അതൊരു ‘ബ്രയിൻ ഫെയ്ഡ് മൊമെൻ്റ’ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ വീണ്ടും കൂടുതൽ പ്രതിരോധത്തിലൂന്നികളിച്ചിരുന്നെങ്കിൽ അത് എനിക്കും ടീമിനും കൂടുതൽ സമർദ്ദമുണ്ടാകാനുള്ള സാഹചര്യത്തിലാണ് ആ ഷോട്ട് കളിച്ചത്.

ഈ സീസണിൽ ഒരു തോൽവി പോലുമറിയാതെ ചരിത്രത്തിലാദ്യമായി കേരളം ഫൈനലിലെത്തിയെങ്കിലും കന്നി രഞ്ജി ട്രോഫി കിരീടം നേടാനുള്ള അവസരം നഷ്ടമായതിലുള്ള നിരാശ പ്രകടിപ്പിച്ചു.