
News
ആര്യാടൻ ഷൗക്കത്ത് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ ആര്യാടൻ ഷൗക്കത്ത്, പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ അംഗമായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 27-ന് വൈകിട്ട് 3:30-ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ, സ്പീക്കർക്ക് മുൻപാകെയായിരിക്കും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക.
വാശിയേറിയ മത്സരത്തിനൊടുവിൽ ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റാണ് ആര്യാടൻ ഷൗക്കത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. ഈ വിജയം യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതോടെ, നിലമ്പൂരിന്റെ ജനപ്രതിനിധിയായി ആര്യാടൻ ഷൗക്കത്ത് നിയമസഭാ നടപടികളുടെ ഭാഗമാകും.