Explainers

ഇന്ത്യൻ സഹായത്തോടെ പാകിസ്ഥാനെ തകർക്കാൻ ഇസ്രായേൽ പദ്ധതി

ചരിത്രപരമായി, ഇസ്രായേൽ, പല അറബ്, മുസ്ലീം രാജ്യങ്ങളുടെയും സൈനിക കേന്ദ്രങ്ങളെയും അവരുടെ രഹസ്യാന്വേഷണ നേതാക്കളെയും ആക്രമിച്ച് അവരുടെ സർക്കാരുകളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടുണ്ട്. 1980-കളുടെ തുടക്കത്തിൽ, പാകിസ്ഥാന്റെ കഹൂതയിലെ പുതുതായി നിർമ്മിക്കുന്ന ആണവ നിലയത്തിൽ സംയുക്ത സൈനികാക്രമണം നടത്താൻ ഇസ്രായേൽ രഹസ്യമായി ഇന്ത്യയെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാനിലെ സൈനിക ഭരണാധികാരി സിയാ-ഉൾ-ഹഖിന്റെ കീഴിൽ പാകിസ്ഥാന്റെ ആണവശേഷിയിലേക്കുള്ള അതിവേഗ വളർച്ചയെക്കുറിച്ച് ഇസ്രായേലിന് വളരെക്കാലമായി ആശങ്കയുണ്ടായിരുന്നു. മുസ്ലിം രാജ്യങ്ങൾക്ക് എതിരെയുള്ള തങ്ങളുടെ പദ്ധതികളുടെ ഭാഗമായി ഇസ്രായേൽ എങ്ങനെയാണ് ഇന്ത്യയുടെ സഹായത്തോടെ ഒരിക്കൽ പാകിസ്ഥാനെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് അറിയാൻ ഈ വീഡിയോ കാണുക.