News

ഹൈക്കോടതി ജഡ്ജിമാർക്ക് പുത്തൻ വാഹനങ്ങൾ എത്തും; ചെലവ് 11.20 കോടി! മന്ത്രിസഭ അനുമതി നൽകി

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഹൈക്കോടതി ജഡ്ജിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ ആണ് ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയത്.

ഒരു വാഹനത്തിന് 35 ലക്ഷം രൂപയാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 32 വാഹനങ്ങൾ വാങ്ങാൻ 11.20 കോടി വേണം.സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആശമാരുടെ വേതനം ഒരു രൂപ പോലും കൂട്ടാൻ തയ്യാറാകാത്ത സർക്കാരാണ് വാഹനങ്ങൾ വാങ്ങാൻ 11.20 കോടി അനുവദിച്ചത് എന്നതാണ് വിരോധാഭാസം.ഇത് കൂടാതെ എൽ. ബി എസ് സെൻ്ററിനും പുതിയ വാഹനം വാങ്ങുന്നതിന് മന്ത്രിസഭ അനുമതി നൽകി.

10 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങൾ വാങ്ങുന്നതിന് മന്ത്രിസഭയുടെ അനുമതി വേണമെന്ന് ധനവകുപ്പ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉത്തരവ് ഇറക്കിയിരുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ ആണ് ഹൈക്കോടതി ജഡ്ജിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള ഫയൽ മന്ത്രിസഭയിൽ എത്തിയത്.