FootballSports

മെസിയേക്കാൾ ഇഷ്ടം ! ആരാധനാപാത്രത്തെ കാണാൻ ലാമിൻ യാമൽ ബ്രസിലിൽ എത്തി

വെക്കേഷൻ ആഘോഷിക്കാൻ ബാഴ്സയുടെ കൗമാര താരം ലാമിൻ യാമൽ ബ്രസീലിൽ എത്തി. സുഹൃത്തുക്കളോടൊപ്പമാണ് യമാൽ സാവോ പോളയിൽ എത്തിയത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ബ്രസീൽ യാത്ര യമാൽ സ്ഥിരീകരിച്ചു.

ബ്രസീലിൻ്റെ ഇതിഹാസ താരം നെയ്മർ ജൂനിയറെ കാണാനാണ് യാമലിന്റെ യാത്ര എന്നാണ് റിപ്പോർട്ട്. ലയണൽ മെസ്സിയേക്കാൾ നെയ്മറിനെ താൻ ആരാധിക്കുന്നുവെന്ന് യമൽ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, അഞ്ചാം വയസ്സിൽ സാന്റോസിൽ നെയ്മറുടെ കളി കണ്ടതും ഏഴാം വയസ്സിൽ നെയ്മറെ നേരിട്ട് കണ്ടതും യാമൽ ഓർമ്മിച്ചു. അത് തന്റെ ജീവിതത്തിലെ ഒരു നിർണായക നിമിഷമായിരുന്നു എന്നും യാമൽ പറഞ്ഞു.

നിലവിൽ സാന്റോസ് താരമാണ് നെയ്മർ. ജൂൺ 30 വരെയാണ് നെയ്മറും സാന്റോസുമായിട്ടുള്ള കരാർ. കരാർ നീട്ടാൻ സാന്റോസിന് താൽപര്യമുണ്ടെങ്കിലും നെയ്മർ മനസ് തുറന്നിട്ടില്ല. ബ്രസീലിൽ ഉള്ള നെയ്മറിനൊപ്പം യമാൽ സമയം ചെലവഴിക്കും.

2024-25 സീസണിൽ മികച്ച പ്രകടനമാണ് യമാൽ കാഴ്ച വെച്ചത്. ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ ക്ലബിന് നേടിക്കൊടുത്തു. ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെ എത്തിച്ചു. 55 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടുകയും 25 അസിസ്റ്റുകളും നൽകി. കൗമാരതാരത്തെ പലരും നോട്ടമിട്ടതോടെ 2031 വരെ യമാലുമായി ബാഴ്സ കരാറിലേർപ്പെട്ടു. യമാലിനെ ആർക്കും വിട്ടുകൊടുക്കിലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബാഴ്സ .