CinemaExplainers

സിനിമ കാണാൻ വേണ്ടി മരിച്ച പെണ്ണ്! തിയേറ്ററിൽ സിനിമ കാണാൻ സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്ന കാലത്തെ കുറിച്ച്

തിയേറ്ററിൽ വരുന്ന മൊത്തം പ്രേക്ഷകരുടെ എത്ര ശതമാനമാണ് സ്ത്രീകള്‍ എന്ന് നിങ്ങള്‍ക്ക് അറിയാമോ? 2023-ലെ Ormax Mediaയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ സിനിമ കാണാൻ വന്നവരിൽ ഏകദേശം 53%വും സ്ത്രീകളാണ്. അതായത് ഇന്ന് സ്ത്രീകൾക്ക് ധൈര്യമായി തിയേറ്ററിൽ പോയി സിനിമ കാണാം. പ്രത്യേകിച്ചും നമ്മുടെ കേരളത്തില്‍. എന്നാല്‍ ഒരു കാലത്ത് അതിന് കഴിയുമായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ സിനിമ കാണാനുള്ള അവകാശം പുരുഷൻമാർക്ക് മാത്രമായിരുന്നു. അന്നൊക്കെ സിനിമ എന്നത് സിനിമാ കൊട്ടക അഥവാ ഇന്നത്തെ സിനിമാ തീയറ്ററുകളില്‍ മാത്രം കാണാന്‍ പറ്റുന്ന ഒന്നായിരുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് സിനിമ കാണാന്‍ വിലക്കുണ്ടായിരുന്ന ഒരു കാലത്തെപറ്റിയും അതിന് മാറ്റം വരുത്താന്‍ ഇറങ്ങി തിരിച്ച ഒരു വീര പുരുഷന്റെയും അതിന് വേണ്ടി മരിച്ച ഒരു സ്ത്രീയെയും കുറിച്ചുള്ള കഥ അറിയാൻ വീഡിയോ കാണുക.