News

കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കളാഴ്ച, ജൂൺ 16) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് നിലനിൽക്കുന്ന കാസർകോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടുള്ള തൃശൂർ ജില്ലയിലുമാണ് അവധി.

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയും മറ്റ് അപകടങ്ങളും കണക്കിലെടുത്ത്, മുൻകരുതൽ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാസർകോട്: പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയുൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

വയനാട്: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധിയാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

തൃശൂർ: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങൾ, അങ്കണവാടികൾ, നഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.