Job VacancyKerala Government News

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

ഇൻഫർമേഷൻ ഓഫീസർക്ക് 51,400 – 1,10,300 രൂപയും ഓഫീസ് അറ്റൻഡന്റിന് 23,000 – 50,200 രൂപയുമാണ് ശമ്പള സ്കെയിൽ. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ കെ.എസ്.ആർ-144 പ്രകാരമുള്ള പ്രൊഫോർമ, ബയോഡേറ്റ, വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നിരാക്ഷേപ പത്രം (NOC) എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ ഓഫീസ് മേധാവി മുഖേന ജൂൺ 28-ന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.