
ബോയിംഗിലെ സുരക്ഷാവീഴ്ച്ച തുറന്നു പറഞ്ഞവര്‍ക്ക് ദുരൂഹ മരണം! | Unexplained Demise Boeing Whistleblower
കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ Air India-യുടെ ഒരു Boeing 787 Dreamliner വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തകർന്നു വീണത് 240ല്‍ അധികം ആളുകളുടെ ദാരുണ മരണത്തിനു ഇടയാക്കി. ഈ അപകടം വീണ്ടും Boeing വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാല്‍ ഈ ദുരന്തത്തിന് വളരെ മുമ്പുതന്നെ ഈ Boeing 787 Dreamliner വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്തൊക്കെയാണ് ഈ ആരോപണങ്ങള്‍, ആരൊക്കെയാണ് ഇത് പുറത്തുകൊണ്ടുവന്നത്, അവർക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നൊക്കെ അറിയാന്‍ വീഡിയോ കാണുക.
ഒരു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള Boeing-ലെ എൻജിനീയറായ സാം സാലെപോർ (Sam Salehpour) ധൈര്യപൂർവ്വം Boeing 787 Dreamliner-ന്റെ ഘടനാപരമായ സുരക്ഷയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വിമാനം നിർമ്മിക്കുന്നതിൽ ബോയിങ് അപകടകരമായ എളുപ്പവഴികൾ സ്വീകരിച്ചിരുന്നു എന്നാണ് അദ്ദേഹം ആരോപിച്ചത്. സുരക്ഷിതമല്ലാത്ത നിർമ്മാണരീതികൾ കാരണം വളരെ കുറച്ച് യാത്രകൾക്ക് ശേഷം തന്നെ വിമാനം തകരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ബോയിങിന്റെ സൗത്ത് കരോലിന Plantലെ മുൻ ക്വാളിറ്റി മാനേജരായിരുന്ന ജോൺ ബാർനെറ്റും (John Barnett) ഈ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേകിച്ച് ബോയിങിന്റെ 787 Dreamliner-നെക്കുറിച്ച് അദ്ദേഹം ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചിരുന്നു. കമ്പനി തൊഴിലാളികളെ നിലവാരം കുറഞ്ഞ ഭാഗങ്ങൾ ഘടിപ്പിക്കാൻ നിർബന്ധിതരാക്കുന്നുണ്ടെന്നും, കൂടാതെ കേടുവന്ന ഭാഗങ്ങൾ പോലും സ്ക്രാപ്പ് ബിന്നുകളിൽ നിന്ന് എടുത്ത് വിമാനത്തിൽ ഘടിപ്പിക്കുന്നുണ്ടെന്നും Barnett ആരോപിച്ചു. 787 Dreamliner-ല്‍ ഉള്ള എമർജൻസി ഓക്സിജൻ സിസ്റ്റങ്ങളിൽ 25% വരെ പറക്കുന്നതിനിടയിൽ തകരാറിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ 2018-നും 2019-നും ഇടയിൽ നടന്ന രണ്ട് ബോയിങ് വിമാന അപകടങ്ങൾ – Lion Air Flight 610-ഉം Ethiopian Airlines Flight 302-ഉം – 346 പേരുടെ ജീവൻ കവർന്നു. 2024 ജനുവരിയിൽ Alaska Airlines-ന്റെ പുതിയൊരു ബോയിങ് വിമാനത്തിൽ ഡോർ പ്ലഗ് പറക്കുന്നതിനിടയിൽ ഊരിത്തെറിച്ചു.
എന്നാല്‍ Boeing കമ്പനിയുടെ ഈ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയവരുടെ വിധി വളരെ ദുരൂഹമാണ്. John Barnett-നെ 2024 മാർച്ച് 9-ന് മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഇത് ആത്മഹത്യയാണെന്ന് വിധിയെഴുതിയെങ്കിലും അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് ബോയിങിനെതിരെ താൻ നൽകിയ കേസിന്റെ വിചാരണ നടക്കുന്നതിനിടയിലായിരുന്നു എന്നത് വ്യാപകമായ സംശയങ്ങൾക്ക് വഴിയൊരുക്കുകയുണ്ടായി.
2025-ൽ ബോയിങിന്റെ ഒരു പ്രധാന വിതരണക്കാരായ Spirit AeroSystems-ലെ മുൻ ക്വാളിറ്റി ഓഡിറ്ററായിരുന്ന Joshua Dean പെട്ടന്നുള്ള അണുബാധയെ തുടർന്ന് അപ്രതീക്ഷിതമായി മരണപ്പെട്ടു. അദേഹവും തന്റെ മരണത്തിനു തൊട്ടു മുന്‍പ് ബോയിങിലെയും തന്റെ കമ്പനിയായ Spirit AeroSystems-ലെയും നിർമ്മാണത്തിലെ തകരാറുകളെക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നു. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചതിന് Joshua Dean-നെ Spirit AeroSystems ജോലിയിൽ നിന്ന് പുറത്താക്കുകയും, അതിനെതിരെ അദ്ദേഹം കേസ് കൊടുക്കുകയും ചെയ്തിരുന്നു. താരതമ്യേന ചെറുപ്പമായിരിക്കെ, ആരോഗ്യവാനായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്ന Joshua യുടെ മരണം കൂടുതൽ ആശങ്കകൾക്കും ചോദ്യങ്ങൾക്കുമാണ് വഴിയൊരുക്കുന്നത്.