
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനം താഴ്ന്നുപറന്ന് ജനവാസമേഖലയിലേക്ക് തകർന്നു വീഴുന്നതും വൻ തീഗോളമായി മാറുന്നതുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങൾക്ക് തൊട്ടുമുകളിലൂടെ വളരെ താഴ്ന്നാണ് വിമാനം പറക്കുന്നത്. നിമിഷങ്ങൾക്കകം നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം കൂപ്പുകുത്തുന്നതും അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്കിടയിലേക്ക് വീണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് 242 പേരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 ബോയിംഗ് 787-8 വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നു വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:17 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. തകർന്നുവീണയുടൻ വിമാനം പൂർണ്ണമായും കത്തിയമർന്നു.

അഗ്നിരക്ഷാ സേനയുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്തേക്കുള്ള റോഡുകൾ പൂർണ്ണമായും അടച്ചിട്ടുണ്ട്. അപകടത്തിൽ നിലത്തുണ്ടായിരുന്ന നിര