News

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. പോളിങ് സ്റ്റേഷനുകളില്‍ മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രത്യേക സൗകര്യം ഒരുക്കുന്നത്.

300 മൊബൈല്‍ ഹോള്‍ഡറുകള്‍ ഒരുക്കുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുള്ളത്. ക്യാന്‍വാസ്/കട്ടിയുള്ള തുണിയിലാണ് ഹോള്‍ഡര്‍ നിര്‍മിക്കേണ്ടത്. 10 മൊബൈല്‍ ഫോണുകളെങ്കിലും സൂക്ഷിക്കാന്‍ സൗകര്യമുള്ളതും ചുമരില്‍ തൂക്കിയിടാന്‍ സാധിക്കുന്നവയുമാകണം.

25 x13.5 ഇഞ്ചിലാണ് നിര്‍മിക്കേണ്ടത്. താത്പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ ജൂണ്‍ 11ന് വൈകീട്ട് മൂന്നിനകം ജില്ലാ കളക്ടര്‍ക്ക് മുദ്രവെച്ച കവറില്‍ നല്‍കണം