
Kerala Government News
സർക്കാർ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാൻ കമ്പ്യൂട്ടറൈസ്ഡ് ബില്ലുകള്‍ നിർബന്ധമാക്കി
തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് പമ്പുകളില്‍ നിന്ന് എഴുതി തയ്യാറാക്കുന്ന ബില്ലുകള്‍ അനുവദിക്കില്ലെന്ന് സർക്കാർ നിർദേശം. വാഹന നമ്പർ രേഖപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറൈസ്ഡ് ബില്ലുകൾ മാത്രമേ ഇന്ധന തുക അനുവദിക്കുന്നതിനു വേണ്ടി സ്വീകരിക്കുകയുള്ളൂ.
എഴുതി നൽകുന്ന ബില്ലുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ കഴിയാത്തതിനാലും ഇതു സംബന്ധിച്ച ക്രമക്കേടുകൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനുമാണ് ധനവകുപ്പ് പ്രത്യേക നിർദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത് സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ:
- Fuel outlet-ൽ നിന്നും ലഭിക്കുന്ന എഴുതി തയ്യാറാക്കിയ ബില്ലുകൾ ഇനി മുതൽ സ്വീകരിക്കുന്നതല്ല.
- വാഹന നമ്പർ രേഖപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറൈസ്ഡ് ബില്ലുകൾ മാത്രമേ ഇന്ധന തുക അനുവദിക്കുന്നതിനു വേണ്ടി സ്വീകരിക്കുകയുള്ളൂ.
- ഓരോ വാഹനത്തിനും പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്യുന്ന ഓഫീസിന്റെ 5 കിലോ മീറ്റർ പരിധിയിലുള്ള Civil Supplies Corporation ന്റെയോ Consumerfed ന്റെയോ ഉടമസ്ഥതയിലുള്ള വാഹന നമ്പർ രേഖപ്പെടുത്തിയ കമ്പ്യൂട്ടർ ബില്ലിംഗ് സംവിധാനമുള്ള Fuel outlet-ൽ നിന്നും indent നൽകി ഇന്ധനം നിറയ്ക്കേണ്ടതാണ്. Civil Supplies Corporation-ൻ്റെയോ Consumerfed ന്റെയോ ഉടമസ്ഥതയിലുള്ള Fuel outlet നിലവിലില്ല എങ്കിൽ indent അടിസ്ഥാനത്തിൽ വാഹന നമ്പർ രേഖപ്പെടുത്തിയ computer billing സംവിധാനമുള്ള സ്വകാര്യ Fuel outlet-ൽ നിന്നും ഉടമയുമായി കരാർ ഉണ്ടാക്കി ഇന്ധനം നിറയ്ക്കാവുന്നതാണ്. ഇന്ധന ചെലവിനുള്ള തുക ഓഫീസ് മേധാവി നേരിട്ട് DBT പ്രകാരം Fuel outlet ഉടമയ്ക്ക് നൽകേണ്ടതാണ്. ഓരോ വാഹനത്തിനും പ്രത്യേക ട്രഷറി ബില്ലുകൾ/ചെക്കുകൾ പ്രകാരം ആയിരിക്കണം തുക അനുവദിക്കേണ്ടത്.
- ഓഫീസ് പരിധിയിൽ നിന്നും 50 കിലോമീറ്റർ-നു മുകളിലുള്ള യാത്രകൾക്ക് 50 കീലോമീറ്റർ പരിധിയ്ക്ക് പുറത്തുള്ള മറ്റ് Fuel outlet-കളിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതിനുള്ള അനുവാദം നൽകാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ വാഹന നമ്പർ രേഖപ്പെടുത്തിയ കമ്പ്യൂട്ടർ ബില്ലിംഗ് സംവിധാനമുള്ള Fuel outlet -ൽ നിന്ന് മാത്രമേ ഇന്ധനം നിറയ്ക്കാൻ പാടുള്ളൂ. പ്രസ്തുത തുക ഡ്രൈവർമാർക്ക് പ്രതിപൂരണം ചെയ്ത് നൽകാവുന്നതാണ്.
- എല്ലാ ഓഫീസ് മേലധികാരികളും എല്ലാ മാസവും ലോഗ് ബുക്ക് പരിശോധിച്ച് മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് സാക്ഷ്യപ്പെടുത്തി പ്രസ്തുത സാക്ഷ്യ പത്രം ലോഗ് ബുക്കിൽ സൂക്ഷിക്കേണ്ടതാണ്.