
Job Vacancy
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകരുടെ ഒഴിവ്: വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 11ന്
തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള വിവിധ സ്പോർട്സ് അക്കാഡമികളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരിശീലകരെയും ട്രെയ്നർമാരെയും നിയമിക്കുന്നു. ഫുട്ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്കറ്റ്ബോൾ, വോളിബോൾ, തായ്ക്വോണ്ടോ എന്നീ കായിക ഇനങ്ങളിലാണ് ഒഴിവുകളുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂൺ 11, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
പരിശീലകർക്കുള്ള യോഗ്യത:
- എൻ.ഐ.എസ്സിൽ നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ.
- അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
- ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് 2 വർഷത്തെ പരിശീലന പരിചയം.
- കായിക ഇനത്തിലുള്ള മികവ്.
- പ്രായപരിധി: 45 വയസ്സ്.
ട്രെയ്നർമാർക്കുള്ള യോഗ്യത:
- സായിയുടെ (SAI) സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ അംഗീകൃത അതോറിറ്റി നൽകുന്ന കോച്ചിംഗ് ലൈസൻസ്.
- പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത.
- ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
- കായിക ഇനത്തിലുള്ള മികവ്.
- പ്രായപരിധി: 45 വയസ്സ്.
താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0471 2330167, 0471 2331546