Sports

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് കൊക്കോ ഗോഫ്

സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ യുഎസ് താരമായി കോകോ ​ഗോഫ്.
ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ അട്ടിമറിച്ചാണ് കൊക്കോ ഗോഫ് കിരീടമുയർത്തിയത്.

ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ​ഗോഫ് ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്കോർ 7–6 (7–5), 2–6, 4–6.


2023 ൽ 19 വയസ്സുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു. ഇപ്പോൾ ഫ്രഞ്ച് ഓപ്പണും നേടിയതോടെ 22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റെക്കോർഡും ​ഗോഫിനെ തേടിയെത്തി.ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന വില്യംസ് ആണ്.