InternationalTechnology

വിപിഎന്‍ തകരാര്‍, രാജ്യവ്യാപകമായി നെറ്റ് സേവനം താറുമാറായി

കറാച്ചി: വിപിഎന്‍ തകരാറിലായതിനെ തുടര്‍ന്ന് പാക്കിസ്താനിലുടനീളം ഇൻ്റർനെറ്റ് ഉപയോക്താക്കള്‍ക്ക് നെറ്റ് തകരാര്‍ ഉണ്ടായി. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഡാറ്റ കണക്ഷനുകളെ ബാധിച്ചു. പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി (പിടിഎ) വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല, ഫെബ്രുവരിയില്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം X നിരോധിച്ചതു മുതല്‍, പ്രാദേശിക നിയന്ത്രണങ്ങള്‍ മറികടക്കാന്‍ അതിനെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ക്കിടയില്‍ വിപിഎന്‍ ഉപയോഗം വര്‍ദ്ധിച്ചിരുന്നു.

ഈ വര്‍ഷമാദ്യം നെറ്റ് തടസം നീണ്ടു നിന്നതിനാല്‍ പലരും പ്രോക്‌സി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നതിന് കാരണമായി. ചെറിയ തകരാറാണ് ഈ തടസ്സത്തിന് കാരണമെന്നാണ് അധികൃതരുടെ അഭിപ്രായം. പെട്ടെന്ന് തന്നെ ഈ തടസം നീക്കുമെന്ന് മാത്രമാണ് പിടിഎ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *