FootballSports

ബ്രസീലിൻ്റെ കഷ്ടകാലം മാറുമോ? പുതിയ പരിശീലകന് കീഴിൽ ബ്രസീൽ നാളെ ഇക്വഡോറിനെ നേരിടും; ജയിച്ചാൽ രണ്ടാം സ്ഥാനത്തേക്ക്

ബ്രസീലിൻ്റെ കഷ്ടകാലം മാറുമോ? പുതിയ പരിശീലകൻ്റെ കീഴിൽ ബ്രസീൽ നാളെ ആദ്യത്തെ മൽസരത്തിന് ഇറങ്ങും.ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറുമായിട്ടാണ് ബ്രസീലിൻ്റെ മൽസരം. നാളെ ഇന്ത്യൻ സമയം രാവിലെ 4.30 നാണ് മൽസരം.

പോയിൻ്റ് നിലയിൽ നാലാം സ്ഥാനത്താണ് ബ്രസീൽ. ഇക്വഡോർ രണ്ടാം സ്ഥാനത്തും. 14 കളിയിൽ നിന്ന് ബ്രസീലിന് 21 പോയിൻ്റും ഇക്വഡോറിന് 23 പോയിൻ്റും ആണ് ഉള്ളത്. നാളെ ഇക്വഡോറിന് കീഴടക്കിയാൽ ബ്രസീലിന് പോയിൻ്റ് നിലയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാം.

അവസാനം കളിച്ച 5 മൽസരങ്ങളിൽ 2 എണ്ണത്തിൽ മാത്രമാണ് ബ്രസീലിന് ജയിക്കാൻ സാധിച്ചത്. 2 സമനിലയും 1 തോൽവിയും അവസാന അഞ്ച് മൽസരങ്ങളിൽ ഉണ്ടായി. ഇതിൽ അർജൻ്റിനയോട് ഏറ്റ 4-1 ൻ്റെ തോൽവിയാണ് ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയറിൻ്റെ കസേര തെറിപ്പിച്ചത് .

റയൽ മാഡ്രിഡ് പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടിയാണ് പുതിയ പരിശീലകൻ. 96 കോടിയാണ് ആഞ്ചലോട്ടിയുടെ വാർഷിക ശമ്പളം. പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മറുടെ അഭാവത്തിൽ റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയറിലാണ് ആഞ്ചലോട്ടി പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.