
ലോകകപ്പ് യോഗ്യത മൽസരത്തിൽ ചാമ്പ്യൻമാരായ അർജൻ്റിന നാളെ ചിലിയെ നേരിടും. ഇന്ത്യൻ സമയം രാവിലെ 6.30 നാണ് മത്സരം. ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരെ പരുക്ക് മൂലം കളിക്കാതിരുന്ന മെസി ചിലിക്കെതിരെ മൽസരത്തിന് ഇറങ്ങും.
11 ന് കൊളംബിയക്കെതിരെയുള്ള യോഗ്യത മത്സരത്തിലും കളിച്ചതിന് ശേഷം മെസി ഇൻ്റർമിയാമിലേക്ക് പറക്കും. 15 ന് ക്ലബ്ബ് ലോകകപ്പ് മൽസരത്തിൽ ഇൻ്റർമിയാമി ഈജിപ്ഷ്യൽ ക്ലബ്ബായ അൽ അഹ് ലിയെ നേരിടും.
മെസിയുടെ അഭാവത്തിലും ഉറുഗ്വേയ്ക്കെതിരെയും ബ്രസീലിനെതിരെയും അർജൻ്റിന ജയം നേടിയിരുന്നു. ഉറുഗ്വേയെ 1 -0 ത്തിനാണ് പരാജയപ്പെടുത്തിയതെങ്കിൽ 4-1 നാണ് അർജൻ്റിന തകർത്തത്.14 കളിയിൽ 31 പോയിൻ്റുള്ള അർജൻ്റിന പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനത്താണ്. 14 കളിയിൽ നിന്ന് 10 പോയിൻ്റാണ് ചിലി പത്താം സ്ഥാനത്താണ്.