News

അങ്കണവാടിയിൽ ഇനി ബിരിയാണിയും പുലാവും; ഭക്ഷണ മെനു പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്ക് ഇനി ബിരിയാണിയും പുലാവും കഴിക്കാം. മുട്ട ബിരിയാണി, പുലാവ് എന്നിവ ഉൾപ്പെടുത്തി അങ്കണവാടികളുടെ ഭക്ഷണ മെനു പുതുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നേരത്തെ, ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് നാല് വയസ്സുകാരൻ ശങ്കു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഈ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുട്ടികളുടെ ഇഷ്ടവിഭവങ്ങൾ ഉൾപ്പെടുത്തി മെനു പുതുക്കിയിരിക്കുന്നത്.

പുതിയ മെനുവിൽ നിലവിൽ മുട്ട ബിരിയാണിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, നേരത്തെ ആഴ്ചയിൽ രണ്ടു ദിവസം മാത്രം നൽകിയിരുന്ന പാലും മുട്ടയും ഇനി മുതൽ മൂന്ന് ദിവസങ്ങളിൽ നൽകും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതായാണ് വിവരം. കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നതിനും അവർക്ക് ഇഷ്ടമുള്ള ഭക്ഷണം നൽകുന്നതിനുമാണ് മെനു പരിഷ്കരിച്ചതെന്നും മന്ത്രി അറിയിച്ചു.

The food menu at Anganwadis (government-run child care centers) in Kerala has been revised to include biryani and pulao. The new menu, announced by Health Minister Veena George at the state-level inauguration of Anganwadi admission festivities, currently features egg biryani. This decision follows a viral social media request from a four-year-old boy named Shankhu who wanted biryani instead of upma (a common South Indian breakfast dish). Additionally, the number of days on which milk and eggs are provided has been increased from two to three days a week. The official order related to this menu revision has already been issued. The minister stated that the menu was revised to ensure better nutrition for children and to provide them with food they enjoy.