
News
കേക്ക് തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
മലപ്പുറം: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിൻറെ ഭാര്യ സൈനബ (44) ആണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ചായ കുടിക്കുന്നതിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. ശനിയാഴ്ച സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം.