
ഒടുവിൽ സ്ഥാനാർത്ഥിയായി എം. സ്വരാജ്. നിലമ്പൂരിൽ സി പി എം സ്ഥാനാർത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് മൽസരിക്കും.
നിലമ്പൂർ സ്വദേശിയാണ് എം. സ്വരാജ്. നിലമ്പൂരിൽ മൽസരിക്കാൻ താൽപര്യമില്ലെന്ന് നേരത്തെ സ്വരാജ് പ്രഖാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർബന്ധ പ്രകാരമാണ് സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലാത്തിരുന്ന സ്വരാജിനെ കെട്ടിയിറക്കിയത്. മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നാണ് ലഭിക്കുന്ന സൂചന.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ എതിർ ചേരിയിലെ നേതാവാണ് സ്വരാജ്. 2021 ൽ തൃപ്പൂണിത്തുറയിൽ കെ. ബാബു ബിനോട് സ്വരാജ് തോറ്റിരുന്നു. നിലമ്പൂരിൽ കൂടി പരാജയപ്പെട്ടാൽ സ്വരാജിൻ്റെ രാഷ്ട്രിയ ഭാവി അവസാനിക്കും.
സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് രംഗത്ത് മുന്നിൽ നിൽക്കുകയാണ്. അതേ സമയം സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൽ നിർത്തുന്ന കാര്യത്തിൽ ബി.ജെ.പിയിൽ ആശയകുഴപ്പം തുടരുകയാണ്.