
മുഖ്യമന്ത്രിയുടെ കറിവേപ്പില പരിഹാസത്തിന് മറുപടിയുമായി പി.വി അൻവർ . കറിവേപ്പില പോഷകഗുണം ഉള്ള ഭക്ഷണമാണെന്നും താനൊക്കെ കറിവേപ്പില കഴിക്കുന്ന ആളാണെന്നും പി.വി അൻവർ.
നിലമ്പൂരിൽ അൻവർ ഒരു വിഷയമേ അല്ല എന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലത്തെ വാർത്താസമ്മേളനത്തിൽ പരിഹസിച്ചിരുന്നത്.
താൻ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട് എന്നും അൻവർ പറഞ്ഞു. സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്നും പി വി അൻവർ പറഞ്ഞു.