Health

റോബോട്ടിക്ക് ശസ്ത്രക്രിയയുടെ സാധ്യതകൾ എന്തൊക്കെ

റോബോട്ടിക്ക് ശസ്ത്രക്രിയയിൽ സർജൻ ഉദ്ദേശിക്കുന്ന ഏത് കോണിലേക്ക് കരങ്ങൾ ചലിപ്പിക്കാം എന്നതിനാൽ എത്ര സങ്കീർണ്ണമായ ശസ്ത്രക്രിയ ആയാലും, ജനിതക വൈകല്യങ്ങളോ, മറ്റ് പ്രശ്ന‌ങ്ങളോ ഉള്ള വ്യക്കകളായാലും പരിചിതകരങ്ങളാൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കും. സ്വീകർത്താവിന് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ചെറിയ ദ്വാരം വഴി വ്യക്കവയറിൽ നിക്ഷേചിക്കുകയും സൂക്ഷ്‌മമായി തുന്നിച്ചേർക്കുന്നതിന് ഉള്ള സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഈ സംവിധാനത്തെക്കുറിച്ച് പലരും ഇന്നും അജ്ഞരാണ്. ഈ നൂതന സംവിധാനം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ വളരെ വ്യക്തതയോടെയും കൃത്യതയോടെയും ചെയ്യുവാൻ സഹായിക്കുന്നു. എന്നാൽ മറ്റ് ശസ്ത്രക്രിയകളുടെ അത്രയും തന്നെ അപകടസാധ്യത നിലനിൽക്കുന്നതാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എങ്കിലും, ആധുനിക ശസ്ത്രക്രിയ സാങ്കേതികവിദ്യകളും, പരിചിതമാർന്ന കരങ്ങളും ഒന്ന് ചേരുമ്പോൾ എത്ര സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കും വിജയം സുനിശ്ചിതമാണ്.

യൂറോളജി, നെഫ്രോളജി, അനസ്തേഷ്യ അടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ കൂട്ടായ കഠിനാധ്വനത്തോടൊപ്പം കിടപിടിക്കുന്ന സാങ്കേതികവിദ്യയുടെ തികവും ഒന്നിക്കുമ്പോൾ രോഗി തന്റെ ജീവിതം തിരിച്ചുപിടിക്കുകയാണ്. മനം മടുപ്പിക്കുന്ന ഡയാലിസിസിൽ നിന്ന് മരുന്നുകളിൽ നിന്നും മോചനം നേടുവാനും, പുതിയ ഒരു ജീവിതത്തിലേക്ക് ചുവടുവെയ്ക്കാനും ഇതുവഴി സാധിക്കുന്നു.

എന്നാൽ പുത്തൻ സാങ്കേതികവിദ്യയുടെ പരിണാമം ഒരുപക്ഷെ സമീപഭാവിയിൽ കൃത്രിമമായി വൃക്കകൾ നിർമ്മിച്ചേക്കാം. കലകളിൽ നിന്ന് വികസിപ്പിച്ചെടുക്കുന്ന ടിഷ്യുകൾച്ചർ രീതിയിൽ കൃത്രിമ വ്യക്കയുടെ നിർമ്മാണവും പരീക്ഷണവും നടക്കുന്നു. അത് പോലെ തന്നെ ഒരു ചെറിയ യന്ത്രം വൃക്കയ്ക്ക് പകരം ആ ധർമ്മം ഏറ്റെടുക്കാൻ പര്യാപ്‌തമായ രീതിയിൽ ഘടിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുന്നു. മേൽപ്പറഞ്ഞ പരീക്ഷണങ്ങൾ യാഥാർത്ഥ്യമാക്കുവാൻ കഴിഞ്ഞാൽ വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ എന്ന സങ്കൽപ്പം തന്നെ മാറിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *