
Kerala Government News
മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം മാറ്റിവച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ വനിതകളുമായുള്ള മുഖാമുഖം പരിപാടി മാറ്റിവെച്ചു. നാളെ സിയാൽ കൺവെൻഷൻ സെന്ററിലാണ് മുഖാമുഖം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ശക്തമായ മഴയെ തുടർന്ന് അവരവരുടെ പ്രദേശങ്ങളിൽ കാലവർഷ കെടുതിയെ തുടർന്നുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ളത് കൊണ്ടാണ് മുഖാമുഖം പരിപാടി താൽക്കാലികമായി മാറ്റിവയ്ക്കുന്നതെന്നാണ് അറിയുന്നത്.