KeralaNews

ജ്യൂസിൽ മദ്യം കലർത്തി ലൈംഗികാതിക്രമം ; പ്രതിക്ക് 12 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും

മലപ്പുറം : ജ്യൂസിൽ മദ്യം കലർത്തി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിന തടവ്. വീട്ടിൽ സത്കാരമുണ്ടെന്ന് കള്ളം പറഞ്ഞ് താമസ സ്ഥലത്തെത്തിച്ചു. ഇതിന് ശേഷമാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. 12 വർഷം കഠിന തടവ് കൂടാതെ 1,05,000 രൂപ പിഴയും പ്രതി അടയ്ക്കണം. പെരിന്തൽമണ്ണ സ്വദേശി ജോൺ പി ജേക്കബി (42) നാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷ വിധിച്ചത്.

2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൂടെ ജോലിചെയ്തിരുന്ന ജീവനക്കാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന പ്രതി, യുവതിയെ സത്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം, പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധിക കഠിന തടവ് അനുഭവിക്കണം. പിഴ അടച്ചാൽ സംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *