FootballSports

മെസിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോൾ പിറന്നത് 87 ആം മിനിട്ടിൽ! തോറ്റെന്ന് ഉറപ്പിച്ച മൽസരത്തിൽ സമനില പിടിച്ച് ഇൻ്റർമിയാമി

തോറ്റെന്ന് ഉറപ്പിച്ച മൽസരത്തിൽ 87 ആം മിനിട്ടിൽ മെസിയുടെ ഉജ്വല ഫ്രീകിക്ക് ഗോൾ. മെസിയിൽ നിന്ന് ഊർജം കൊണ്ട് 95 ആം മിനിട്ടിൽ സെഗോവിയയുടെ ഗോളും. മൽസരത്തിൻ്റെ അവസാന സമയത്തെ ഈ രണ്ട് ഗോളിൻ്റെ മികവിൽ ഫിലാഡെൽഫിയയെ ഇൻ്റർ മിയാമി സമനിലയിൽ തളച്ചു.

87 ആം മിനിട്ട് വരെ 3-1 ലീഡിലായിരുന്നു ഫിലാഡെൽഫിയ . മെസിയുടെ മാജിക് ഗോളിൽ തകരുകയായിരുന്നു ഫിലാഡെൽഫിയ.മൽസരം സമനിലയിൽ ആയെങ്കിലും മേജർ സോക്കർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഫിലാഡെൽഫിയ .15 മൽസരത്തിൽ നിന്ന് 30 പോയിൻ്റ് ആണ് ഫിലാഡെൽഫിയക്ക് ഉള്ളത്.

ആറാം സ്ഥാനത്താണ് മെസിയുടെ ഇൻ്റർമിയാമി . 14 കളിയിൽ നിന്ന് 23 പോയിൻ്റാണ് ഇൻ്റർമിയാമിക്ക് ഉള്ളത്. മെയ് 29 ന് മോൺട്രിയലിനെതിരെ ഇൻ്റർമിയാമിയുടെ അടുത്ത മൽസരം. പ്രതിരോധ പിഴവുകൾ ആണ് മിയാമിക്ക് വിനയാകുന്നത്.